തിരുവനന്തപുരം: സംസ്ഥാനത്ത് സെർവിക്കൽ ക്യാൻസർ പ്രതിരോധത്തിന്റെ ഭാഗമായി ഹയർസെക്കൻഡറി വിദ്യാർഥിനികൾക്ക് സെർവിക്കൽ കാൻസർ വാക്‌സിനേഷൻ നൽകാൻ തീരുമാനിച്ച് ആരോഗ്യവകുപ്പ്. ആദ്യഘട്ടമായി ആലപ്പുഴയിലും വയനാട്ടിലും ഉടൻ നടപ്പാക്കുമെന്ന് നേരത്തെ ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു.
ഹ്യൂമൺ പാപ്പിലോമ വൈറസ് വാക്‌സിനാണ് നൽകുന്നത്. പദ്ധതി നടപ്പാക്കുന്നത് ആരോഗ്യ, വിദ്യാഭ്യാസ, തദ്ദേശ വകുപ്പുകൾ സംയുക്തമായാണ്.
സർക്കാരാണ് വാക്‌സിന്റെ മുഴുവൻ ചെലവും വഹിക്കുന്നതാണ്. സ്തനാർബുദം കഴിഞ്ഞാൽ സ്ത്രീകളിൽ ഏറ്റവും കൂടുതൽ കാണുന്ന സെർവിക്കൽ കാൻസർ പ്രതിരോധിക്കാനുള്ള വാക്‌സിൻ വിതരണം ചെയ്യുമെന്ന പ്രഖ്യാപനം കഴിഞ്ഞവർഷം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയിരുന്നു.

