മാനന്തവാടിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രി

തിരുവനന്തപുരം: മാനന്തവാടി നഗരത്തിലിറങ്ങിയ ആനയെ മയക്കുവെടി വെച്ച് കാട്ടിലേക്ക് അയക്കുകയാണ് പോംവഴിയെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. ജനങ്ങൾ തിങ്ങി പാർക്കുന്ന സ്ഥലമാണെന്നും അതിനാൽ മയക്കുവെടി വെക്കൽ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. മയക്കുവെടി വെക്കേണ്ടി വന്നാൽ അനുമതി നൽകാനുള്ള നടപടി ആരംഭിച്ചതായും മന്ത്രി പ്രതികരിച്ചു.

മാനന്തവാടിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കർണാടകയുടെ സഹായം തേടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.