ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി സുരക്ഷാ ഉദ്യോഗസ്ഥർക്കുള്ള അവാർഡുകളും സേവന മെഡലുകളും പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 1,132 പേർ മെഡലുകൾ നേടി. രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ കേരളത്തിൽ നിന്ന് വിശിഷ്ട സേവനത്തിന് 2 പേർക്കും സ്തുത്യർഹ സേവനത്തിന് 11 പേർക്കും ലഭിച്ചു.
വിശിഷ്ട സേവനത്തിന് മെഡൽ ലഭിച്ചിരിക്കുന്നത് എക്‌സൈസ് കമ്മീഷണർ മഹിപാൽ യാദവ്, എഡിജിപി ഗോപേഷ് അഗ്രവാൾ എന്നിവർക്കാണ്. ഐജി എ അക്ബർ, എസ്പിമാരായ ആർഡി അജിത്, വി സുനിൽകുമാർ, എസിപി ഷീൻ തറയിൽ, ഡിവൈഎസ്പി സുനിൽകുമാർ സികെ, എഎസ്പി വി സുഗതൻ, ഡിവൈഎസ്പി സലീഷ് എൻ എസ്, രാധാകൃഷ്ണപിള്ള എ കെ, എഎസ്‌ഐ ബി സുരേന്ദ്രൻ, ഇൻസ്‌പെക്ടർ ജ്യോതീന്ദ്രകുമാർ പി എഎസ്‌ഐ മിനി കെ എന്നിവർക്കാണ് സ്തുത്യർഹ സേവനത്തിന് മെഡൽ ലഭിച്ചത്.
അതേസമയം, അഗ്നിശമന സേന വിഭാഗത്തിൽ സ്തുത്യർഹ സേവനത്തിന് കേരളത്തിൽ നിന്ന് 4 മെഡലും ലഭിച്ചു. ജിജി എൻ, പി പ്രമോദ്, അനിൽകുമാർ എസ്, അനിൽ പി മണി എന്നിവർക്കാണ് മെഡൽ. അഗ്നിശമന സേന വിഭാഗത്തിൽ നിന്ന് വിശിഷ്ട സേവനത്തിന് എഫ് വിജയകുമാറിനും മെഡൽ ലഭിച്ചു.

