ലോകത്തെ ആദ്യ സോളാർ-വിൻഡ് വൈദ്യുതി പദ്ധതി; പ്രതിദിനം 33000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കും

തിരുവനന്തപുരം: മരുഭൂമിയിലെ പൊള്ളുന്ന സൂര്യപ്രകാശവും മണൽക്കാറ്റും ഒരേസമയം വൈദ്യുതിയാക്കി മാറ്റുന്ന ലോകത്തെ ആദ്യ സംയുക്ത പദ്ധതി രാജ്യത്ത് നടപ്പിലാക്കുന്നു. രാജസ്ഥാൻ മരുഭൂമിയോട് ചേർന്ന് ഗുജറാത്തിലെ കച്ച് ജില്ലയിലുള്ള ഖാവ്ട മരുഭൂമിയിലാണ് പദ്ധതി നടവപ്പിലാക്കുന്നത്. കാറ്റാടിപാടവും സോളാർ പാർക്കും ഒന്നിച്ച് പ്രവർത്തിക്കുമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പ്രതിദിനം 33000 മെഗാവാട്ട് വൈദ്യുതി പദ്ധതി പൂർത്തിയായാൽ ലഭിക്കും. പദ്ധതി ആരംഭിച്ചാൽ ലോകത്തെ ഏറ്റവും വലിയ ഹരിതഊർജ്ജ സംവിധാനം എന്ന ബഹുമതിയും കൈവരിക്കാൻ കഴിയും. 2022 ലാണ് പദ്ധതിയുടെ നിർമ്മാണം ആരംഭിച്ചത്. ഇപ്പോഴും നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 2025 ൽ പദ്ധതി പൂർത്തിയാകും.

പദ്ധതി പൂർത്തിയായാൽ അഞ്ചു കോടി ടൺ കാർബൺ ബഹിർഗമനം ഇല്ലാതാക്കാൻ കഴിയും. പദ്ധതി അദാനിയുടെ ഉടമസ്ഥതയിലാണ്. കാറ്റാടിപ്പാടം ഘട്ടങ്ങളായാണ് കമ്മീഷൻ ചെയ്യുന്നത്. മുന്ദ്രയിൽ അദാനിയുടെ ഫാക്ടറിയിൽ ഒരു വർഷം 400 ഫാനുകളാണ് നിർമ്മിക്കുന്നത്.