കാലാവസ്ഥ നിരീക്ഷണം; പുതുചരിത്രം കുറിക്കാൻ ഇൻസാറ്റ്-3DS

ന്യൂഡൽഹി: ലിക്വിഡ് പ്രൊപ്പല്ലന്റ് ഉപയോഗിക്കുന്ന നൂതന റോക്കറ്റായ ഇൻസാറ്റ്-3DS ഉപഗ്രഹത്തിന്റെ വിക്ഷേപണം ഉടൻ നടക്കുമെന്ന് ഐഎസ്ആർഒ. ഫെബ്രുവരി മാസമായിരിക്കും വിക്ഷേപണം നടക്കുന്നതെന്നാണ് ഐഎസ്ആർഒ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഉപഗ്രഹം വിക്ഷേപണ വാഹനവുമായി സംയോജിപ്പിക്കുന്ന പ്രക്രിയയിലാണെന്നും അധികൃതർ വ്യക്തമാക്കി.

ഇൻസാറ്റ്-3DS കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹങ്ങളുടെ പരമ്പരയിൽപ്പെട്ടതാണ്. ഐഎസ്ആർഒയും ഇന്ത്യൻ കാലാവസ്ഥ സംഘടനയും ചേർന്നാണ് ദൗത്യം നടപ്പിലാക്കുന്നത്.

കാലാവസ്ഥ നിരീക്ഷണത്തിൽ ഉപഗ്രഹം നിർണായക വിവരങ്ങൾ കൈമാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇൻസാറ്റ്-3D, ഇൻസാറ്റ്-3DR തുടങ്ങിയവ ഇപ്പോൾ ഭ്രമണപഥത്തിലുണ്ട്. ജിഎസ്എൽവി പേടകത്തിലാണ് ഉപഗ്രഹം വിക്ഷേപിക്കുക.