അയോധ്യാ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ക്ഷണിച്ചതായി റിപ്പോർട്ട്

അയോധ്യാ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ക്ഷണിച്ചതായി റിപ്പോർട്ട്. കെജ്രിവാളിന് പാർട്ടി വൃത്തങ്ങളിൽ നിന്നാണ് ക്ഷണം ലഭിച്ചെന്ന വിവരം പുറത്തുവരുന്നത്. എന്നാൽ ഇത് സംബന്ധിച്ച് ആംആദ്മി പാർട്ടി നേതൃത്വം പ്രതികരിച്ചിട്ടില്ല. പ്രതിഷ്ഠാ ചടങ്ങിൽ ഇന്ത്യ മുന്നണിയിലെ എല്ലാ പാർട്ടികളും ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുമെന്ന് അറിയിച്ചതിനാൽ എഎപിയും പങ്കെടുക്കാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ.

അതേസമയം ബിജെപി പ്രചരണത്തിനെതിരെ അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് വീണ്ടും ഹനുമാനെ ആയുധമാക്കാനൊരുങ്ങുകയാണ് ആം ആദ്മി പാർട്ടി. ഡൽഹിയിലെ എല്ലാ മണ്ഡലങ്ങളിലും നാളെ രാമായണത്തിലെ സുന്ദര കാണ്ഡം പാരായണം ചെയ്യും. രാമായണത്തിൽ ഹനുമാൻ കേന്ദ്ര കഥാപാത്രമാകുന്ന ഏക അദ്ധ്യായമാണ് സുന്ദര കാണ്ഡം.