സംസ്ഥാന സർക്കാർ വാടകക്കെടുത്ത ഹെലികോപ്റ്ററിന് പണം അനുവദിച്ച് ധനവകുപ്പ്. 50 ലക്ഷം രൂപ ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് അനുവദിച്ചത്. പണം സംസ്ഥാന പൊലീസ് മേധാവിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് അനുവദിച്ചത്. ഹെലികോപ്റ്റർ വടകക്കെടുത്തിരുന്നത്, ഡൽഹി ആസ്ഥാനമായ ചിപ്‌സൻ ഏവിയേഷൻ എന്ന സ്വകാര്യ കമ്പനിയിൽ നിന്നാണ്. ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തത് പ്രതിമാസം കുറഞ്ഞത് 80 ലക്ഷം രൂപ നിരക്കിലാണ്. ഈ നിരക്കിൽ 25 മണിക്കൂർ പറക്കാം.
90,000 രൂപ വീതം അധികം വരുന്ന ഓരോ മണിക്കൂറിനും നൽകണം. ഒരേ സമയം പൈലറ്റ് ഉൾപ്പടെ പതിനൊന്നു പേർക്ക് ഹെലികോപ്റ്ററിൽ യാത്ര ചെയ്യാം. സർക്കാർ, മാവോയിസ്റ്റ് നിരീക്ഷണം,ദുരന്ത മേഖലയിലെ പ്രവർത്തനങ്ങൾ തുടങ്ങിയ ആവശ്യങ്ങൾക്കായാണ് ഹെലികോപ്റ്റർ വാടകക്കെത്തിച്ചത്.2020 കോവിഡ് പ്രതിസന്ധിക്കിടെ ലാണ് ആദ്യമായി സർക്കാർ ഹെലികോപ്റ്റർ വാടകക്കെടുത്തത്.കരാർ, രൂക്ഷ വിമർശനം ഉയർന്നതോടെ ഒരു വർഷം കഴിഞ്ഞപ്പോൾ അവസാനിപ്പിച്ചിരുന്നു. ഇതിന് ശേഷം രണ്ടര വർഷം കഴിഞ്ഞ് 2023ലാണ് സർക്കാർ വീണ്ടും ഹെലികോപ്റ്റർ വാടകക്കെത്തിച്ചത്

