രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധം ശക്തം

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധം ശക്തം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കൊണ്ടുപോയ പൊലീസ് വാഹനം തടഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലുള്ള പൊലീസ് വാഹനം ഫോര്‍ട്ട് ആശുപത്രിക്ക് മുന്‍പിലാണ് തടഞ്ഞത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധവുമായെത്തി, വാഹനം തടഞ്ഞത്. വാഹനം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞത് വൈദ്യപരിശോധനയ്ക്ക് ശേഷം ആശുപത്രിയില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയ ശേഷമായിരുന്നു.

പ്രവര്‍ത്തകരെ പൊലീസ് ഇടപെട്ട് മാറ്റിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ കോടതിയിലേക്ക് കൊണ്ടുപോയത്. ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കും. വലിയ പ്രതിഷേധമാണ് പൊലീസിന്റെ അസ്വഭാവികമായ നീക്കത്തിനെതിരെ ഉയരുന്നത്. രാഹുല്‍ മാങ്കൂട്ടത്തലിന്റെ അറസ്റ്റ് കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മാധ്യമങ്ങളോട് സ്റ്റേഷനില്‍ വച്ച് സംസാരിക്കുന്നത് പൊലീസ് തടഞ്ഞു. ഫോഴ്‌സ് ഉപയോഗിച്ചാല്‍ കുറെ ഉപയോഗിക്കേണ്ടിവരുമെന്നും ഇതുവരെ താന്‍ സഹകരിച്ചുവെന്നും രാഹുല്‍ പറഞ്ഞു.