തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ച് കോൺഗ്രസ്. കേരളത്തിലെ 20 മണ്ഡലങ്ങളിലേക്കും കോൺഗ്രസ് കോഓർഡിനേറ്റേഴ്‌സിനെ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്നതാണ് കോഓർഡിനേറ്റേഴ്‌സിന്റെ ഉത്തരവാദിത്വം.
തിരുവനന്തപുരം പി മോഹൻരാജിനെയും കൊല്ലത്ത് വി എസ് ശിവകുമാറിനെയും ആറ്റിങ്ങൽ കരകുളം കൃഷ്ണപിള്ളയെയും എറണാകുളത്ത് എം ലിജുവിനെയും ഇടുക്കിയിൽ വി പി സജീന്ദ്രനെയും കോട്ടയത്ത് റോയ് കെ പൗലോസിനെയും ആലപ്പുഴയിൽ അജയ് തറയിലിനെയും തൃശൂരിൽ ഒ അബ്ദുൽ റഹ്മാൻകുട്ടിയെയും ചാലക്കുടിയിൽ പി ജെ ജോയിയെയും കോഓർഡിനേറ്റർമാരായി നിയമിച്ചു.
മാവേലിക്കരയിൽ കെ സി ജോസഫും പത്തനംതിട്ടയിൽ എ എ ഷുക്കൂറും കാസർകോഡ് സൈമൺ അലക്‌സും കണ്ണൂരിൽ എൻ സുബ്രഹ്മണ്യവും വടകരയിൽ വി എ നാരായണനും വയനാട് പി ടി മാത്യുവും കോഴിക്കോട് സോണി സെബാസ്റ്റ്യനും മലപ്പുറത്ത് സി വി ബാലചന്ദ്രനും പൊന്നാനിയിൽ പി എ സലിമും പാലക്കാട് ബി എ അബ്ദുൽ മുത്തലിബും ആലത്തൂരിൽ വി ബാബുരാജുമാണ് കോഓർഡിനേറ്റർമാർ.

