സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് അടുത്ത വർഷം മുതൽ പുതിയ മാനുവൽ; വി ശിവൻകുട്ടി

കൊല്ലം: സംസ്ഥാന സ്‌കൂൾ കലോത്സവം അടുത്ത വർഷം മുതൽ പുതിയ മാനുവലോടെയായിരിക്കും നടക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പൊതുജന അഭിപ്രായത്തിലായിരിക്കും ഇതിനായുള്ള കരട് തയ്യാറാക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.

വിധികർത്താക്കളുടെ യോഗ്യതയും വേദിയിൽ പ്രഖ്യാപിച്ചിരുന്നു. സമ്മാനത്തിലല്ല, മത്സരത്തിൽ പങ്കെടുക്കുന്നതിലാണ് കാര്യമെന്നും അദ്ദേഹം അറിയിച്ചു.

62 -മത് സ്‌കൂൾ കലോത്സവത്തിൽ മൂന്നാം ദിവസം പിന്നിടുമ്പോൾ 674 പോയിന്റുമായി കണ്ണൂർ ജില്ലയാണ് മുന്നിലുള്ളത്. 648 പോിയന്റുമായി പാലക്കാടും കോഴിക്കോടും രണ്ടാം സ്ഥാനം പങ്കിടുന്നു. തൃശൂരാണ് മൂന്നാമത്. 631 പോയിന്റാണ് തൃശൂരിനുള്ളത്. കൊല്ലം അഞ്ചാം സ്ഥാനത്താണുള്ളത്. 623 പോയിന്റാണ് കൊല്ലം നേടിയിരിക്കുന്നത്.