വനിതാ ബിൽ പാസാക്കിയ ബിജെപി നേതൃത്വത്തിന് നന്ദിയെന്ന് നടി ശോഭന. മഹിളാസമ്മേളനത്തെ സ്ത്രീശക്തി മോദിക്കൊപ്പം അങ്ങേയറ്റം അഭിമാനത്തോടെ ഓരോ സ്ത്രീയും നോക്കിക്കാണുമെന്നു ശോഭന പറഞ്ഞു. തൃശൂരിൽ പ്രധാനമന്ത്രിയെത്തിയ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശോഭന. സ്ത്രീകളുടെ പങ്കാളിത്തം പല മേഖലകളിൽ വളരെ കുറവാണ്. ശക്തമായ നേതൃത്വമുള്ളപ്പോളാണ് നമ്മൾ ജീവിക്കുന്നത്. വനിതാ സംരക്ഷണ ബിൽ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്ന് ശോഭന പറഞ്ഞു. ഇത്രമാത്രം പെണ്ണുങ്ങളെ തന്റെ ജീവിതത്തില്‍ കാണുന്നതെന്ന് അദ്യമായാണെന്നും ശോഭന കൂട്ടിച്ചേർത്തു.
ദേവതമാരായി സ്ത്രീകളെ ആരാധിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ അവരെ പലയിടത്തും അടിച്ചമര്‍ത്തുന്നത് കാണാനാവും. ആദ്യത്തെ ചുവട് കഴിവും നിശ്ചയദാര്‍ഢ്യമുള്ള ആകാശത്തേക്ക് വയ്പ് ആവട്ടെ വനിതാ സംവരണ ബില്‍. ബില്‍പാസാക്കിയ മോദിക്ക് നന്ദി. ഏറെ പ്രതിക്ഷയോടെയാണ് ഭാരതിയനെന്ന നിലയില്‍ ഈ ബില്ലിനെ കാണുന്നത്. മോദിക്കൊപ്പം വേദി പങ്കിടാന്‍ അവസരം തന്നതില്‍ നന്ദിയെന്നും ശോഭന പറഞ്ഞു.