പ്രസ്താവന പിൻവലിച്ച് സജി ചെറിയാൻ വിശദീകരണം നൽകണം; ക്ലിമ്മിസ് കാതോലിക്ക ബാവ

തിരുവനന്തപുരം: സാംസ്‌കാരിക മന്ത്രി സജി ചെറിയാനെതിരെ നിലപാട് കടുപ്പിച്ച് കെസിബിസി. പ്രസ്താവന പിൻവലിച്ച് സജി ചെറിയാൻ വിശദീകരണം നൽകണമെന്നാണ് മേജർ ആർച്ച് ബിഷപ്പ് ക്ലിമിസ് കാതോലിക്ക ബാവ വ്യക്തമാക്കുന്നത്. അതുവരെ കെസിബിസി സർക്കാരുമായി സഹകരിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

സജി ചെറിയാന്റേത് നിരുത്തരവാദപരമായ പ്രസ്താവനയാണ്. സജി ചെറിയാന്റെ വാക്കുകൾക്ക് ആദരവില്ല. രാഷ്ട്രീയ പാർട്ടികളല്ല ആര് വിളിച്ചാൽ ക്രൈസ്തവ സഭ പോകണം എന്ന് തീരുമാനിക്കുന്നത്. പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ വിളിച്ചാൽ ആദരവോടെ പോകുമെന്നും ക്ലിമിസ് കാതോലിക്ക ബാവ പറഞ്ഞു. നിലപാട് ശക്തമായി തന്നെ സർക്കാരിനെ അറിയിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, സജി ചെറിയാനെതിരെ യാക്കോബായ സഭയും രംഗത്തെത്തിയിരുന്നു. മന്ത്രിയുടെ നിലപാടുകളോട് യോജിക്കുന്നില്ലെന്നാണ് മീഡിയ കമ്മീഷൻ ചെയർമാൻ കുര്യാക്കോസ് മാർ തെയോഫിലോസ് വ്യക്തമാക്കിയത്.