മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസിന് നേരെ ബോംബ് ഭീഷണി. മുംബൈയിലെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും ആർബിഐ ഗവർണർ ശക്തികാന്ത ദാസും രാജിവച്ചില്ലെങ്കിൽ ആർബിഐ ഓഫീസ് തകർക്കുമെന്നാണ് ഭീഷണി സന്ദേശം. അഞ്ഡാതനാണ് ഭീഷണി അയച്ചിരിക്കുന്നത്. തിങ്കളാഴ്ച്ചയാണ് ഇ-മെയിൽ സന്ദേശം ലഭിച്ചത്.
ആർബിഐ, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക് എന്നിവയുടെ ഓഫീസുകൾ ആക്രമിക്കുമെന്നാണ് ഭീഷണി സന്ദേശത്തിലുള്ളത്. മുംബൈയിലെ ആകെ 11 സ്ഥലങ്ങളിൽ ബോംബ് വെച്ചിട്ടുണ്ടെന്നും സ്‌ഫോടനം ഉണ്ടാകുമെന്നും സന്ദേശത്തിലുണ്ട്. ഖിലാഫത്ത് ഇന്ത്യയുമായി തനിക്ക് ബന്ധമുണ്ടെന്ന് ഭീഷണി സന്ദേശം അയച്ചയാൾ വ്യക്തമാക്കുന്നു.
അതേസമയം, ഇ-മെയിലിൽ പറഞ്ഞ സ്ഥലങ്ങളിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

