ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു. പുതുതായി 628 പേർക്ക് കോവിഡ് ബാധിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 4,054 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. കോവിഡിന്റെ ഉപവകഭേദമായ ജെ എൻ.1 രാജ്യത്ത് വ്യാപകമാകുകയാണ്.
ഞായറാഴ്ച 3,742 പേർക്കായിരുന്നു കോവിഡ് ബാധിച്ചത്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തിൽ ഒരു മരണം റിപ്പോർട്ട് ചെയ്തു. രാജ്യത്താകെ 5.33 ലക്ഷം പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 24 മണിക്കൂറിനിടെ 315 പേർ രോഗമുക്തിനേടി. ഇതോടെ രാജ്യത്താകെ രോഗമുക്തി നേടിയവരുടെ എണ്ണം 4.44 കോടിയായി ഉയർന്നു. ദേശീയ രോഗമുക്തി നിരക്ക് 98.81 ശതമാനവും മരണനിരക്ക് 1.18 ശതമാനവുമാണെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

