ന്യൂഡൽഹി: 2024 പകുതിയോടെയോ 2025 ആദ്യമോ ഫ്രാൻസിസ് മാർപ്പാപ്പ ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം അറിയിച്ചതായി ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത ക്രൈസ്തവ സഭാ മേലധ്യക്ഷന്മാർ. വ്യക്തമാക്കി. രാജ്യത്തിന്റെ വികസനത്തിന് ക്രിസ്ത്യൻ നേതൃത്വത്തിന്റെ പിന്തുണ വേണമെന്ന് പ്രധാനമന്ത്രി വിരുന്നിൽ പറഞ്ഞു.
ക്രൈസ്തവർ രാജ്യത്തിന് നൽകിയത് നിസ്തുല സേവനമാണ്. വികസനത്തിന്റെ ഗുണം എല്ലാവർക്കും കിട്ടാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സഭാ പ്രതിനിധികളും, വ്യവസായ പ്രമുഖരും ഉൾപ്പടെ 60 പേരാണ് പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്തത്. ഡൽഹിയിൽ വെച്ചായിരുന്നു വിരുന്ന് സംഘടിപ്പിച്ചത്.
ഇതാദ്യമായാണ് ലോക് കല്യാൺ മാർഗിലെ മോദിയുടെ വസതിയിൽ ക്രിസ്മസ് വിരുന്നൊരുക്കുന്നത്. കേരളം, ഡൽഹി ഗോവ, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ സഭാധ്യക്ഷന്മാരെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചത്. ക്രൈസ്തവ സമുദായത്തിലെ വ്യവസായ പ്രമുഖരും വിരുങ്ങിൽ പങ്കെടുത്തിരുന്നു.

