പാതിരാ കുർബാനയുടെ സമയം മാറ്റി മാനന്തവാടി രൂപത

പാതിരാ കുർബാനയുടെ സമയം വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ മാറ്റി മാനന്തവാടി രൂപത. രാത്രി 10 മണിക്ക് മുന്നേ കുർബാന തീർക്കാനാണ് നിർദേശം. ആദ്യ പരിഗണന മനുഷ്യനാണ് എന്ന് മാനന്തവാടി ബിഷപ്പ് മാർ ജോസ് പൊരുന്നേടം പറഞ്ഞു. ഇത് സംബന്ധിച്ച് രൂപതയുടെ കീഴിലുള്ള 160 ഇടവകകൾക്കും അറിയിപ്പ് നൽകി. ക്രിസ്മസ് കരോൾ ഇന്ന് വൈകീട്ട് മാത്രമായിരിക്കും നടത്തുക.