മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്രിവാളിന് വീണ്ടും നോട്ടീസ് അയച്ച് എൻഫോഴ്സ്മെന്റ്

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാളിന് വീണ്ടും നോട്ടീസ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മദ്യനയ അഴിമതിക്കേസിലാണ് നടപടി. ഇത് മൂന്നാംതവണയാണ് കെജ്രിവാളിന് ഇഡിയുടെ നോട്ടീസ് ലഭിക്കുന്നത്. ജനുവരി മൂന്നിന് ഹാജരാകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ഡിസംബർ 21 ന് അരവിന്ദ് കെജ്രിവാൾ ഹാജരാവാൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകിയിരുന്നെങ്കിലും പത്തുദിവസത്തെ വിപാസനധ്യാന ക്യാമ്പുണ്ടെന്ന കാരണം പറഞ്ഞ് കെജ്രിവാൾ ഹാജരായിരുന്നില്ല. തുടർന്നാണ് വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത്. ഇഡി നടപടി നിയമവിരുദ്ധവും രാഷ്ട്രീയപ്രേരിതവുമാണെന്ന് കെജ്രിവാൾ വ്യക്തമാക്കിയിരുന്നു.

ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിൽ ആരോപണത്തിലാണ് എൻഫോഴ്‌സ്‌മെന്റ് അന്വേഷണം നടക്കുന്നത്.