അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ച‍ടങ്ങില്‍ സീതാറാം യെച്ചൂരി പങ്കെടുക്കില്ല

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ച‍ടങ്ങില്‍ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കില്ല. സീതാറാം യെച്ചൂരി പ്രതിഷ്ഠ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ചു. അതേസമയം, കൂടുതൽ പ്രതിപക്ഷ നേതാക്കളെ ച‍ടങ്ങിലേക്ക് ക്ഷണിക്കുകയാണ് ക്ഷേത്ര ട്രസ്റ്റ്. ചടങ്ങിലേക്ക് സോണിയ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പുറമേ എൻ സി പി അധ്യക്ഷൻ ശരദ് പവാറിനും ക്ഷണം ലഭിച്ചിട്ടുണ്ട്. ചടങ്ങിലേക്ക് എല്ലാ പാർട്ടി അധ്യക്ഷന്മാരെയും ക്ഷേത്ര ട്രസ്റ്റ് ക്ഷണിച്ചിട്ടുണ്ട്. സോണിയ ഗാന്ധിയോ പ്രതിനിധി സംഘമോ ചടങ്ങിൽ പങ്കെടുക്കും എന്നതാണ് കോൺഗ്രസ് അറിയിച്ചിരിക്കുന്നത്.