മൈസൂർ: കർണാടകയിൽ ഹിജാബ് നിരോധനം പിൻവലിക്കുന്നുവെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്ത് അങ്ങനെ ഒരു നിരോധനവും നിലവിലില്ലെന്നും ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ സ്ത്രീകൾക്ക് സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം അറിയിച്ചു. മൈസൂരിലെ ഒരു ചടങ്ങിൽ സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
സ്ത്രീകൾക്ക് ഹിജാബ് ധരിച്ച് ഇഷ്ടമുള്ള സ്ഥലത്ത് പോകുന്നതിൽ ഒരു തടസ്സവുമില്ല. ഹിജാബ് ധരിക്കരുതെന്ന ഉത്തരവ് പിൻവലിക്കാൻ നിർദേശം നൽകിക്കഴിഞ്ഞു. നിങ്ങൾ എന്ത് വസ്ത്രം ധരിക്കണം എന്ത് ഭക്ഷണം കഴിക്കണമെന്നതൊക്കെ നിങ്ങളുടെ മാത്രം ഇഷ്ടമാണ്. അത് തടയാൻ എനിക്ക് എന്ത് അവകാശമാണുള്ളതെന്ന് അദ്ദേഹം ചോദിക്കുന്നു.
നിങ്ങൾ നിങ്ങൾക്ക് ഇഷ്ടമുള്ളത് കഴിക്കുന്നു, താൻ തനിക്ക് ഇഷ്ടമുള്ളത് കഴിക്കുന്നു. താൻ മുണ്ടുടുക്കുന്നു, നിങ്ങൾ പാന്റും ഷർട്ടും ധരിക്കുന്നു, അതിൽ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.

