2024 ഐപിഎൽ താര ലേലത്തിൽ ‘സ്റ്റാർ’ ആയി മാറിയ സ്റ്റാർക്ക് ചരിത്രം സൃഷ്ടിച്ചിരുന്നു. ഓസ്‌ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആർ) സ്വന്തമാക്കിയത് 24.75 കോടിയുടെ റെക്കോർഡ് തുകയ്ക്കാണ്. ഒരു താരത്തിന് ഐ പിഎൽ ചരിത്രത്തിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന തുക കൂടിയാണിത്.താരത്തിനായി പോരടിച്ചത് ഗുജറാത്ത് ടൈറ്റൻസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമാണ്. ജിടിക്ക് ലേലം 20 കോടി കടന്നതോടെ തലകുനിക്കേണ്ടി വന്നു. 24.75 കോടിക്ക് സ്റ്റാർക്കിനെ കെകെആർ റാഞ്ചി.
2018 ലും കെകെആറിൻ്റെ ഭാഗമായിരുന്നു അദ്ദേഹം. എന്നാൽ പിന്നീട് പിന്മാറി. സ്റ്റാർക്ക് ഐപിഎല്ലിൽ സജീവമല്ലാതിരുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി രണ്ട് സീസണുകൾ മാത്രമാണ് കളിച്ചത് എന്നതും ശ്രദ്ധേയമാണ്. ഈ സീസണില്‍ സ്റ്റാര്‍ക്കിന് ലഭിച്ചേക്കാവുന്ന പ്രതിഫലത്തിന്റെ കണക്കാക്കുന്ന പ്രകാരം 4 മത്സരങ്ങൾ ലീഗ് ഘട്ടത്തിൽ 1 കളിച്ചാൽ സ്റ്റാർക്കിന് ഒരു മത്സരത്തിന് ലഭിക്കുക 1,76,78,571 രൂപയാണ്. കെകെആർ പ്ലേഓഫിലേക്കും ഫൈനലിലേക്കും കൂടി യോഗ്യത നേടിയാൽ ആകെ 16 മത്സരങ്ങൾ. അപ്പോൾ സ്റ്റാർക്കിന് ഒരു മത്സരത്തിന് ലഭിക്കുക 1,54,68,750 രൂപ.

