തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരികെ വിളിക്കാൻ ആവശ്യപ്പെട്ട് രാഷ്ട്രപതിയ്ക്ക് കത്ത് നൽകി കേരളം. മുഖ്യമന്ത്രി പിണറായി വിജയനാണ് കത്ത് നൽകിയത്. ഗവർണർ ചുമതല നിറവേറ്റുന്നില്ലെന്നും നിരന്തരം പ്രോട്ടോക്കാൾ ലംഘനം നടത്തുന്നകയാണെന്നും കത്തിൽ പറയുന്നു.
ബില്ലുകൾ ഒപ്പിടാതെ ഗവർണർ ദീർഘകാലം പിടിച്ചുവയ്ക്കുന്നു. ഭരണഘടനാ ചുമതലകൾ ഗവർണർ നിർവഹിക്കുന്നില്ല. സർക്കാരിന്റെ സുഗമമായ ഭരണ നിർവഹണത്തിന് രാഷട്രപതി ഇടപെടണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു നാളുകളായി ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സർക്കാരും തമ്മിൽ പല വിഷയങ്ങളിലും പോര് നടക്കുകയാണ്. ഇതിന്റെ തുടർച്ചയായിട്ടാണ് മുഖ്യമന്ത്രി രാഷ്ട്രപതിയ്ക്ക് കത്ത് നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർക്കെതിരെ കഴിഞ്ഞ ദിവസങ്ങളിൽ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.
ഗവർണർ സർക്കാരിനെതിരെ ഏറ്റുമുട്ടുന്നതിന് ബോധപൂർവം ശ്രമിക്കുകയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.

