കാലിക്കറ്റ് സർവകലാശാല സെനറ്റ് യോഗം ഇന്ന് ചേരും

ഗവർണർ സെനറ്റിലേക്ക് സംഘപരിവാർ അനുകൂലികളെ തിരുകി കയറ്റിയെന്ന വിവാദങ്ങൾക്കിടെ കാലിക്കറ്റ് സർവകലാശാല സെനറ്റ് യോഗം ഇന്ന് ചേരും. എം ബി എ, എൽ എൽ എം കോഴ്‌സുകളിൽ വരുത്തേണ്ട ഭേദഗതികളും, ഡിഗ്രി വിദ്യാർത്ഥികളുടെ അവാർഡ് ദാനവും യോഗം ചെയ്യും. യോഗത്തിൽ സർവകലാശാലയിലെ പ്രതിഷേധ ബാനറുകൾ നീക്കം ചെയ്യാത്തതിന് എതിരെ വൈസ് ചാൻസിലർ ഡോ. എം കെ ജയരാജിനെ ചാൻസിലർ പരസ്യമായി ശാസിച്ചത് ചർച്ചയാകും. സെനറ്റ് യോഗത്തിൽ ചാൻസിലർ ആരിഫ് മുഹമ്മദ്‌ ഖാനെതിരെ ഇടത് അംഗങ്ങൾ പ്രമേയം അവതരിപ്പിക്കാൻ സാധ്യത ഉണ്ട്. സംഘപരിവാർ അനുകൂലികളായ സെനറ്റ് അംഗങ്ങളെ തടയുമെന്ന നിലപാടിലാണ് എസ് എഫ് ഐ.