വന ഗവേഷണ സ്ഥാപനത്തിൽ കൺസൾട്ടന്റ് ഒഴിവ്

തിരുവനന്തപുരം: കേരള വന ഗവേഷണ സ്ഥാപനത്തിൽ കൺസൾട്ടന്റ് ഒഴിവ്. ഒരു വർഷം കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയിൽ ഒരു കൺസൾട്ടന്റിന്റെ(മാർക്കറ്റിങ്) താത്കാലിക ഒഴിവാണുള്ളത്.

ഡിസംബർ 22 രാവിലെ 11ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.kfri.res.in.