ന്യൂഡൽഹി: ട്രെയിനുകൾക്ക് ആവശ്യമായ ചക്രങ്ങൾ തദ്ദേശീയമായി നിർമ്മിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. പ്രതിവർഷം 80,000 ചക്രങ്ങളാണ് റെയിൽവേ ഗതാഗതം ഫലപ്രാപ്തിയിലെത്തിക്കുന്നതിന് ആവശ്യമായിട്ടുള്ളത്. ചക്രങ്ങൾ തദ്ദേശീയമായി നിർമ്മിച്ച് കയറ്റുമതി ചെയ്യുന്നതിനുള്ള പുതിയ പദ്ധതി കേന്ദ്ര സർക്കാർ ആരംഭിച്ചു. നിലവിൽ രാജ്യത്ത് ആവശ്യമായ ചക്രങ്ങൾ ഇറക്കുമതി ചെയ്യുകയാണ്. ഈ സാഹചര്യത്തിൽ 2,30,000 ചക്രങ്ങൾ നിർമ്മിക്കുന്നതിനുള്ള പദ്ധതിയ്ക്ക് ദേശീയ ട്രാൻസ്‌പോർട്ടർ അംഗീകാരം നൽകിയിട്ടുണ്ട്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചു.
പദ്ധതിപ്രകാരം 2,30,000 ചക്രങ്ങൾ നിർമ്മിക്കാനാകും. ഇവയിൽ 80,000 ചക്രങ്ങൾ രാജ്യത്ത് തന്നെ ഉപയോഗിക്കും. ബാക്കിയുള്ളവയായിരിക്കും കയറ്റുമതി ചെയ്യുകയെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ ഇന്ത്യൻ റെയിൽവേയ്ക്ക് ആവശ്യമായ ചക്രങ്ങൾ വിതരണം ചെയ്യുന്നത് റെയിൽ വീൽ ഫാക്ടറി-ബെംഗളൂരു, റെയിൽ വീൽ പ്ലാന്റ്-ബേല, സെയിൽ-ദുർഗാപൂർ സ്റ്റീൽ പ്ലാന്റ്, രാഷ്ട്രീയ ഇസ്പത് നിഗം ലിമിറ്റഡ് എന്നിവയാണ്.