സിപിഎം മിശ്ര വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കുന്നുവെന്ന് എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായി. സിപിഎം ഹിന്ദു മുസ്ലിം വിവാഹം നടന്നാൽ മതേതരത്വം ആയെന്ന് കരുതുന്നുവെന്ന് നാസർ ഫൈസി കൂടത്തായി പറഞ്ഞു. മഹല്ല് കമ്മിറ്റികൾ ഇതിനെതിരെ ജാഗ്രത പുലർത്തണമെന്നും നാസർ ഫൈസി പറഞ്ഞു. എസ്എംഎഫ് കോഴിക്കോട് ജില്ലാ സാരഥി സംഗമത്തിലാണ് പരാമർശം ഉണ്ടായത്. പരിപാടി നടന്നത് കോഴിക്കോട് കൊയിലാണ്ടിയിലാണ് . മഹല്ല് കമ്മിറ്റി ഭാരവാഹികളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.
നാസർഫൈസിയുടെ പരാമർശം ഇവരെ അഭിസംബോധന ചെയ്യവെ ആയിരുന്നു. ഈ പരിപാടിയിൽ എസ്എഫ്ഐക്കും ഡിവൈഎഫ്ഐയ്ക്കുമെതിരെ ഗുരുതര ആരോപണമാണ് നാസർഫൈസി ഉന്നയിക്കുന്നത്. നാസർ ഫൈസി കൂടത്തായി പാർട്ടി ഓഫീസുകളിലും പത്ര ഓഫീസുകളിലും പാർട്ടി നേതാക്കൻമാരുടെ പിൻബലത്തിൽ എസ്എഫ്ഐയും ഡിവൈഎഫ്ഐയും മുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി അമുസ്ലിംങ്ങൾക്ക് കല്യാണം കഴിച്ചു കൊടുക്കുന്നുവെന്ന് പറയുന്നു. അതേസമയം, പരിപാടി ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുകയാണ്.

