സെഞ്ചുറി നേടിയതിന് പിന്നാലെ സഞ്ജു സാംസണെ വാഴ്ത്തി സോഷ്യല്‍ മീഡിയ

വിജയ് ഹസാരെ ട്രോഫിയില്‍ റെയില്‍വേസിനെതിരെ കേരളത്തിനായി സെഞ്ചുറി നേടിയതിന് പിന്നാലെ സഞ്ജു സാംസണെ വാഴ്ത്തി സോഷ്യല്‍ മീഡിയ. 139 പന്തില്‍ 128 റണ്‍സാണ് ക്രീസിലെത്തിയ സഞ്ജു അടിച്ചെടുത്തത്. ഇതില്‍ ആറ് സിക്‌സും എട്ട് ഫോറുമുണ്ടായിരുന്നു. സഞ്ജു സെഞ്ചുറി നേടിയെങ്കിലും കേരളം 18 റണ്‍സിന് തോറ്റിന്നു. ഏഴ് മത്സരങ്ങളില്‍ 20 പോയിന്റുളള കേരളത്തിന് തോറ്റിരുന്നാല്‍ പോലും ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനക്കാരായി ക്വാര്‍ട്ടര്‍ ഫൈനലിന് യോഗ്യത നേടാനായി. 8.5 ഓവറില്‍ മൂന്നിന് 26 എന്ന പരിതാപകരമായ നിലയിലായിരുന്ന സഞ്ജു ക്രീസിലെത്തുമ്പോള്‍ കേരളം.

അഞ്ചാമനായി എത്തിയ ക്യാപ്റ്റന്‍ അവസാന ഓവറിലെ അഞ്ചാം പന്തിലാണ് മടങ്ങുന്നത്. സഞ്ജുവിന് ശ്രേയസ് ഗോപാല്‍ (53) മറ്റുള്ള താരങ്ങളില്‍ നിന്നൊന്നും പിന്തുണ ലഭിച്ചില്ല. എന്നിരുന്നാലും നിലവിലെ ചാംപ്യന്മാരായ സൗരാഷ്ട്ര, കരുത്തരായ മുംബൈ എന്നിവരെ മറികടന്ന് ഒന്നാമതെത്താന്‍ കേരളത്തിനായി. ഈ സീസണില്‍ സഞ്ജുവിന്റെ ആദ്യ സെഞ്ചുറിയാണ്.സഞ്ജുവിന് ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ലെങ്കിലും താരത്തെ വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ.