തൊഴിലുറപ്പ് വിഹിതമായി കേരളത്തിന് ഇനി പണം നൽകാനില്ല; കേന്ദ്രമന്ത്രി

ന്യൂഡൽഹി: തൊഴിലുറപ്പ് വിഹിതമായി കേരളത്തിന് ഇനി പണം നൽകാനില്ലെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി. പാർലമെന്റിൽ കെ മുരളീധരൻ എംപിയുടെ ചോദ്യത്തിന് മറുപടി നൽകവെയാണ് മന്ത്രിയുടെ പരാമർശം. കേരളത്തിന് പണം നൽകാനില്ല. തൊഴിലുറപ്പ് പദ്ധതി വിഹിതമായി 2020 മുതൽ 2023 വരെയുള്ള കാലയളവിലെ മുഴുവൻ തുകയും നൽകിയെന്ന് മന്ത്രി പറഞ്ഞു.

2020-21 ൽ 4286.77 കോടി രൂപയും 2021-22 ൽ 3551.93 കോടിയും 2022-23 ൽ 3818.43 കോടി രൂപയും നൽകിയതായെന്നും കേന്ദ്രമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി കൂട്ടിച്ചേർത്തു.