മിസോറമില്‍ ചരിത്രമെഴുതി സോറം പീപ്പിൾസ് മൂവ്മെന്റ് അധികാരത്തില്‍

മിസോറമില്‍ ചരിത്രമെഴുതി സോറം പീപ്പിൾസ് മൂവ്മെന്റ് അധികാരത്തില്‍ എത്തി. 22 സീറ്റുകളില്‍ വിജയിച്ചു. ആകെ 40 സീറ്റുകളായിരിന്നു ഉണ്ടായിരുന്നത്. നാലു സീറ്റുകളില്‍ ലീഡ് ചെയ്താണ് വിജയിച്ചത്. സോറം പീപ്പിൾസ് മൂവ്മെന്റ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി ലാൽഡുഹോമ സെർച്ചിപ്പ് മണ്ഡലത്തില്‍ വിജയിച്ചു. ഐസോളില്‍ നാളെ എം.എല്‍.എമാരുടെ യോഗം ചേരും. വന്‍ തിരിച്ചടിയാണ് ഭരണമുന്നണിയായ എംഎന്‍എഫിന് ഉണ്ടായത്. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും തോൽവി നേരിട്ടു.തോറ്റവരില്‍ കോണ്‍ഗ്രസ് അധ്യക്ഷനും പെടുന്നു.