മിഗ്ജൗമ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. ചെന്നൈയിൽ നിന്ന് 90 കിമി മാത്രം അകലെ നിന്നാണ് ചുഴലിക്കാറ്റിന്റെ കേന്ദ്രം. ശക്തമായ കാറ്റും മഴയും തമിഴ്നാടിൻ്റെ വടക്കൻ മേഖലയിൽ തുടരാൻ സാധ്യത. നാളെ രാവിലെയോടെ തെക്കൻ ആന്ധ്രാ പ്രദേശ് തീരത്ത് നെല്ലൂരിനും മച്ചലിപട്ടണത്തിനും ഇടയിൽ മിഗ്ജൗമ് കരയിൽ പ്രവേശിക്കാൻ സാധ്യത. നിലവിൽ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ തെക്കൻ ആന്ധ്രാ പ്രദേശ്, വടക്കൻ തമിഴ് നാട് തീരത്തിനു സമീപത്താണ്. അതിശക്തമായ കാറ്റും തീവ്ര മഴയുമാണ് പുതുച്ചേരി, ചെന്നൈ, വടക്കൻ തമിഴ്നാടിൻ്റെ തീര മേഖലകളിൽ ലഭിക്കുന്നത്.
വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് തുടർന്ന് വടക്ക് ദിശ മാറി തെക്ക് ആന്ധ്ര പ്രദേശ് തീരത്തിന് സമാന്തരമായി സഞ്ചരിക്കും. തെക്കൻ ആന്ധ്രാ പ്രദേശ് തീരത്ത് നെല്ലൂരിനും മച്ചലിപട്ടണത്തിനും ഇടയിൽ നാളെ രാവിലെയോടെ മിഗ്ജൗമ് കര തൊടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയത്.മിഗ് ജൗമ് കരയിൽ പ്രവേശിക്കാൻ സാധ്യത പരമാവധി 110 കിലോമീറ്റർ വരെ വേഗതയിലായിരിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. അടുത്ത 5 ദിവസം മിതമായ / ഇടത്തരം ഇടി മിന്നലോടു കൂടിയ മഴക്ക്
കേരളത്തിൽ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

