തിരുവനന്തപുരം: സിനിമാ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി കേരള സർക്കാർ അവതരിപ്പിച്ച വെബ്‌സൈറ്റിനും ആപ്ലിക്കേഷനുമെതിരെ രംഗത്തെത്തി തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്. ഒരു തിയേറ്ററുകാരും ഈ ആപ്പ് ഉപയോഗിക്കില്ലെന്നും ആർക്കും ആപ്പിൽ വിശ്വാസമില്ലെന്നും സംഘടന അറിയിച്ചിട്ടുള്ളത്.
വിതരണക്കാർക്കും തിയേറ്റർ ഉടമകൾക്കുമുള്ള വിഹിതം ആപ്പ് നടത്തിപ്പുകാരിലേക്ക് പോകുന്ന സംവിധാനം സ്വീകാര്യമല്ല. അവർ ശേഖരിച്ച് വിതരണക്കാർക്കും തിയേറ്റർ ഉടമകൾക്കും നൽകുന്ന രീതി പ്രായോഗികമായി നടപ്പിലാക്കാൻ കഴിയില്ല. ‘എന്റെ ഷോ’ എന്ന പേരിൽ ആപ്പ് പുറത്തിറക്കുമെന്നാണ് സർക്കാർ അറിയിച്ചത്. സർക്കാർ ആപ്പ് വിജയകരമായി നടപ്പാക്കിയ ശേഷം സ്വകാര്യ തിയേറ്ററുകളിൽ നടപ്പാക്കുന്ന കാര്യം ആലോചിക്കാമെന്നും ഫിയോക്ക് ചൂണ്ടിക്കാട്ടി. സർക്കാരിന്റെ ആപ്പിൽ വിശ്വാസം അർപ്പിക്കാനാകുന്നില്ലെന്നും ഫിയോക്ക് അംഗങ്ങൾ പറയുന്നു.

