കൊല്ലം ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നുപേര്‍ പോലീസിന്റെ കസ്റ്റഡിയില്‍

ആറു വയസ്സുകാരിയെ കൊല്ലം ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നുപേര്‍ പോലീസിന്റെ കസ്റ്റഡിയില്‍. ഇവര്‍ പിടിയിലായത് കേരള-തമിഴ്നാട് അതിര്‍ത്തിയിലെ തെങ്കാശിക്ക് സമീപത്തുനിന്നാണ് എന്നാണ് പുറത്തുവരുന്ന വിവരം. രണ്ട് കാറുകളും ഇവരില്‍നിന്ന് പോലീസ് പിടിച്ചെടുത്തിട്ടുണ്ടെന്നാണ് സൂചന.

ഇവരെ പോലീസ് കസ്റ്റഡിയില്‍ ഉച്ചയ്ക്ക് 1.45-നാണ് എടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചാത്തന്നൂര്‍ സ്വദേശിയാണ് പിടിയിലായൊരാള്‍ എന്നും സൂചനയുണ്ട്.പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചനയിൽ തട്ടിക്കൊണ്ടുപോയവരില്‍ മൂന്ന് പേരും കേസുമായി നേരിട്ട് ബന്ധമുള്ളവരാണ് എന്നാണ് .