ആദിവാസി വിഭാഗത്തിലെ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ ഗ്രാന്റ് ലഭിക്കാതായിട്ട് ഒരു വർഷം; നൽകാനുള്ളത് 50 ലക്ഷം

. എൽപി തലം മുതൽ ഉന്നത വിദ്യാഭ്യാസം വരെയുള്ള വിദ്യാർഥികളുടെ ഇ-ഗ്രാന്റാണ് മുടങ്ങിക്കിടക്കുന്നത്. 50 ലക്ഷത്തിലധികം രൂപയാണ് എൽ പി മുതൽ 10-ാം ക്ലാസ് വരെ നൽകാനുള്ളത്. ഡിഗ്രി, പിജി., ബിഎഡ്, മറ്റ് പ്രൊഫഷണൽ കോഴ്‌സ് വരെയുള്ള 900-ലധികം വിദ്യാർഥികൾക്ക് 3.36 കോടി രൂപ കുടിശ്ശികയുണ്ട്.

പ്രതിമാസം 200 രൂപയാണ് സ്‌കൂൾ തലങ്ങളിലുള്ള കുട്ടികൾക്ക് ലഭിക്കുന്നത്. ഉന്നതവിദ്യാഭ്യാസരംഗത്തുള്ള വിദ്യാർഥികൾക്ക് പ്രതിമാസം 3500 രൂപയും വിദ്യാഭ്യാസ ഗ്രാന്റായി നൽകുന്നത്. കൂടാതെ പോക്കറ്റ് മണിയായി 200 രൂപയും ലഭിക്കും.

സർക്കാർ ഇ-ഗ്രാന്റ് നൽകുന്നത് 36 ആദിവാസി വിഭാഗങ്ങളിൽ സാമ്പത്തികമായി ഏറ്റവും പിന്നാക്കമുള്ള ഉന്നതവിദ്യാഭ്യാസ മേഖലയിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ്. ഒരു തുണ്ട് ഭൂമിയില്ലാത്തവരും മാതാപാതാക്കൾക്ക് കാര്യമായ ജോലിയോ വരുമാനമോ ഇല്ലാത്തവർക്കുമാണ് ഗ്രാന്റ് നൽകുന്നത്.