പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജനയുടെ കാലാവധി നീട്ടി; 11.80 ലക്ഷം കോടി രൂപ ചെലവഴിക്കും

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ സൗജന്യ പൊതുവിതരണ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജനയുടെ കാലാവധി ദീർഘിപ്പിച്ചു. അഞ്ചുവർഷത്തേക്ക് കൂടിയാണ് ഗരീബ് കല്യാൺ യോജന നീട്ടിയത്. 2024 ജനുവരി ഒന്നു മുതൽ അഞ്ചുവർഷത്തേക്ക് കൂടി ദീർഘിപ്പിക്കാനാണ് തീരുമാനം. കേന്ദ്രമന്ത്രി സഭായോഗത്തിന് ശേഷം കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം അറിയിച്ചത്.

തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങളിലെ പാവപ്പെട്ടവർക്ക് പ്രതിമാസം 5 കിലോ സൗജന്യ ഭക്ഷ്യധാന്യം പദ്ധതി ലഭിക്കും. പദ്ധതിയുടെ ഭാഗമായി അന്ത്യോദയ അന്ന യോജന കുടുംബങ്ങൾക്കും മുൻഗണന വിഭാഗത്തിൽപ്പെട്ടവർക്കും ഭക്ഷ്യധാന്യങ്ങൾ ലഭിക്കും. ഏതാണ്ട് 80 കോടിയോളം പേർ പദ്ധതിയുടെ ഗുണഭോക്താക്കളാണ്.

അടുത്ത അഞ്ചുവർഷത്തേക്ക് കേന്ദ്രസർക്കാർ 11.80 ലക്ഷം കോടി രൂപ പദ്ധതിക്കായി ചെലവഴിക്കുമെന്നാണ് അനുരാഗ് ഠാക്കൂർ വ്യക്തമാക്കിയിട്ടുള്ളത്.