വിദ്യാർത്ഥിക്ക് മൊബൈൽ ഫോണിലൂടെ ഡ്രൈവിംഗ് ടെസ്റ്റിനിടെ നിർദ്ദേശം നൽകിയ ഡ്രൈവിംഗ് സ്കൂളിന്റെ ലൈസൻസ് റദ്ദാക്കി. ആർടിഒ നടപടി ഏലൂർ ഉദ്യോഗ മണ്ഡൽ ഡ്രൈവിംഗ് സ്കൂളിനെതിരെയാണ്. സമാന കേസിൽ നേരത്തെ ആലുവയിൽ സൈബർ പൊലീസ് കേസെടുത്തിരുന്നു.
എറണാകുളത്ത് കഴിഞ്ഞ ദിവസം നടന്ന റോഡ് റെസ്റ്റിനിടെയായിരുന്നു സംഭവം. വിദ്യാർത്ഥിക്ക് മൊബൈൽ ഫോണിലൂടെ നിർദേശങ്ങൾ നൽകുന്നതായി ഉദ്യോഗസ്ഥർ കണ്ടെത്തുകയായിരുന്നു. ഇതേത്തുടർന്നാണ് ഏലൂർ ഉദ്യോഗമണ്ഡൽ ഡ്രൈവിംഗ് സ്കൂളിന്റെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തത്.

