ടീമില്‍ മാറ്റം വരുത്താനൊരുങ്ങി ഓസ്ട്രേലിയ

ടീമില്‍ മാറ്റം വരുത്താനൊരുങ്ങി ഓസ്ട്രേലിയ. ഇന്ത്യക്കെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ മാറ്റം വരുത്താനൊരുങ്ങി ഓസ്ട്രേലിയ. ഓസ്ട്രേലിയ പദ്ധതിയിടുന്നത് ലോകകപ്പില്‍ കളിച്ച സീനിയര്‍ താരങ്ങള്‍ക്ക് പകരം മൂന്ന് ജൂനിയര്‍ താരങ്ങളെ ഇന്ത്യയിലേക്ക് അയക്കാനാണ് എന്ന് സിഡ്നി മോര്‍ണിംഗ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.ലോകകപ്പില്‍ കളിച്ച സ്റ്റീവ് സ്മിത്ത്, ഷോണ്‍ ആബട്ട്, തൻവീര്‍ സംഗ, ട്രാവിസ് ഹെഡ്, ഗ്ലെന്‍ മാക്സ്‌വെല്‍, ആദം സാംപ, മാര്‍ക്കസ് സ്റ്റോയ്നിസ്, ജോഷ് ഇംഗ്ലിസ്, എന്നിവര്‍ ഇന്ത്യക്കെതിരായ ടി20 പരമ്പരയിലും കളിക്കുന്നുണ്ട്.

ഓസ്ട്രേലിയയിലേക്ക് ഇവരില്‍ ആരൊക്കെയാകും തിരിച്ചുപോകുക എന്ന് വ്യക്തമല്ല.ഇന്ത്യയിലേക്ക് വരുന്നത് യുവതാരങ്ങളായ ബെന്‍ മക്‌‍ഡര്‍മോര്‍ട്ട്, ക്രിസ് ഗ്രീന്‍, ജോഷ് ഫിലിപ്പെ, എന്നിവരാണ്. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ ആദ്യ രണ്ട് കളികളും തോറ്റ ഓസ്ട്രേലിയ 0-2ന് പിന്നിലാണ്. ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമിലേക്കായിരിക്കും യുവതാരങ്ങള്‍ എത്തുക എന്നാണ് റിപ്പോര്‍ട്ട്.