പഞ്ചാബ് ഗവർണർക്കെതിരായ നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടണമെന്ന സുപ്രീം കോടതി നിർദേശം കാര്യമായി എടുക്കാതെ കേരള ഗവർണർ. ബുധനാഴ്ച ഗവർണർക്കെതിരെ കേരളം സമർപ്പിച്ച ഹർജി പരിഗണിക്കാനിരിക്കെ ധൃതി പിടിച്ച് ബില്ലുകൾ ഒപ്പിടേണ്ടതില്ലെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ.
പഞ്ചാബ് ഗവർണർക്കെതിരായ വിധി കേരളം നൽകിയ ഹർജിക്ക് സമാനമാണെന്ന നിലയിലാണ് വിധി കേരള ഗവർണറുടെ സെക്രട്ടറി വായിച്ചുനോക്കാൻ സുപ്രീം കോടതി നിർദേശിച്ചത്. എന്നാൽ കേരളത്തിന്റെ ഹർജിക്ക് പഞ്ചാബിന്‍റെ കേസുമായി സാമ്യമില്ലെന്ന വാദമാണ് അറ്റോർണി ജനറൽ മുന്നോട്ടുവെക്കുന്നത്.രാജ്ഭവൻ ചൂണ്ടിക്കാട്ടുന്നത് സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റി സർക്കാർ ചെലവിലല്ലാതെ ചാൻസലറെ നിയമിക്കുന്നതിൽ നിക്ഷപക്ഷത ഉറപ്പാക്കാനാകില്ലെന്നാണ്.
ഇതേ വാദമാണ് മറ്റ് ബില്ലുകളുടെ കാര്യത്തിലും ഗവർണർക്കുള്ളത്. അതേസമയം ഗവർണർ ബില്ലുകൾ ഒപ്പിടാത്തത് രാഷ്ട്രീയമായ കാരണത്താലല്ലെന്ന് സുപ്രീം കോടതിയിൽ വിശദീകരിക്കും. സുപ്രീം കോടതിയിൽ ഗവർണറായ ശേഷം ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ട ബില്ലുകളുടെ പട്ടികയും നൽകും. 109 ബില്ലുകളാണ് 2019 സെപ്റ്റംബർ മുതൽ ഇതുവരെ ഗവർണർ ഒപ്പിട്ടിട്ടുള്ളത്.

