ഓക്സിജൻ പ്ലാന്റിലെ പൊട്ടിത്തെറി: അന്വേഷണത്തിന് ആരോഗ്യ മന്ത്രിയുടെ നിർദേശം

പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഓക്സിജൻ പ്ലാന്റിൽ പൊട്ടിത്തെറിയുണ്ടായ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ് നൽകി ആരോഗ്യ മന്ത്രി. റിപ്പോർട്ട് സമർപ്പിക്കാനായി ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് നിർദ്ദേശം നൽകി.മന്ത്രി നിർദ്ദേശം നൽകിയത് സാങ്കേതിക വിദഗ്ധർ അന്വേഷിക്കണമെന്നാണ്. സംഭവം നടന്നത് രാവിലെ ഒൻപതുമണിയോടെയാണ്. 1000 ലീറ്ററിന്റെ സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. പ്ലാന്റിലുള്ളത് ആയിരത്തിന്റെയും മുന്നൂറിന്റെയും രണ്ടു സിലിണ്ടറുകളായിരുന്നു. പ്ലാന്റ് പൂർണമായും തകർന്നു.