എംവിഡി വീണ്ടും റോബിൻ ബസ്സിനെ പിടിച്ചെടുത്തു

റോബിൻ ബസ് വീണ്ടും പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ്. പത്തനംതിട്ട എആർ ക്യാമ്പിലേക്ക് ബസ് മാറ്റി. ബസ് പിടിച്ചെടുത്തത് ഹൈക്കോടതി ഉത്തരവ് തുടർച്ചയായി ലംഘിക്കും വിധം പെർമിറ്റ് ലംഘനം നടത്തുന്നുവെന്ന് കാട്ടിയാണ്. വൻ പൊലീസ് സന്നാഹത്തോടെയാണ് എംവിഡി കർശന നടപടി എടുത്തത്.
വാഹനത്തിന്റെ പെർമിറ്റ്, ഡ്രൈവർമാരുടെ ലൈസൻസ് എന്നിവ റദ്ദാക്കുന്നതിനും നടപടിയെടുക്കുമെന്ന് എംവിഡി അറിയിച്ചു. വ്‌ളോഗർമാർക്കെതിരെ നിയമലംഘനത്തിന് ആഹ്വാനം ചെയ്തതിന് നിയമ നടപടി സ്വീകരിക്കാനും ആലോചനയുണ്ട്. എന്നാൽ റോബിൻ ബസ് പിടിച്ചെടുത്തത് അന്യായമെന്ന് നടത്തിപ്പുകാർ പറയുന്നു.