കോപ്പ അമേരിക്കയ്ക്ക് ശേഷം അന്താരാഷ്ട്ര മത്സരങ്ങളില്‍നിന്ന് വിരമിക്കുമെന്ന് എയ്ഞ്ജല്‍ ഡി മരിയ

എയ്ഞ്ജല്‍ ഡി മരിയ അര്‍ജന്റീനയിൽ നിന്ന് വിരമിക്കുന്നു. മരിയ 2024ലെ കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പിനുശേഷം അന്താരാഷ്ട്ര മത്സരങ്ങളില്‍നിന്ന് വിരമിക്കുമെന്ന് വ്യക്തമാക്കി. താരം ഇക്കാര്യമറിയിച്ചത് ഇന്‍സ്റ്റഗ്രാമിലൂടെയാണ്. കഴിഞ്ഞ 15 വര്‍ഷമായി 35 കാരനായ ഡി മരിയ അര്‍ജന്റീനയ്ക്ക് വേണ്ടി കളിച്ചുവരികയാണ്. മരിയ 2022 ലോകകപ്പില്‍ ഫൈനലില്‍ ഗോളടിച്ചിരുന്നു.

അര്‍ജന്റീനയ്‌ക്കൊപ്പം ഫൈനലിസ്സീമ, ലോകകപ്പ്, കോപ്പ അമേരിക്ക എന്നിവയിൽ പങ്കാളിയായി. 136 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം ജൂണ്‍ 20 മുതല്‍ ജൂലായ് 14 വരെയാണ് കോപ്പ അമേരിക്ക നടക്കുന്നത്.ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നത് യു.എസ്സാണ്. ബെന്‍ഫിക്കയ്ക്ക് വേണ്ടിയാണ് ക്ലബ്ബ് തലത്തില്‍ നിലവില്‍ ഡി മരിയ കളിക്കുന്നത്. റയല്‍ മഡ്രിഡ്, പി.എസ്.ജി, യുവന്റസ്, മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് തുടങ്ങിയ ക്ലബ്ബുകള്‍ക്കുവേണ്ടിയും ഡി മരിയ കളിച്ചിട്ടുണ്ട്.