വിശാഖപട്ടണത്ത് വൻ തീപിടിത്തം

വിശാഖപട്ടണത്തെ തുറമുഖത്ത് വൻ തീപിടിത്തം. 30 കോടി രൂപയുടെ പ്രാഥമിക നഷ്ടമാണ് കണക്കാക്കുന്നത്. 25 ഓട്ടോമേറ്റഡ് മത്സ്യബന്ധന ബോട്ടുകൾ കത്തിച്ചാമ്പലായി. ബോട്ടുകളിൽ കിടന്നുറങ്ങിയിരുന്ന മത്സ്യത്തൊഴിലാളികൾ തീ പടരുന്നത് കണ്ട് ഓടി രക്ഷപ്പെട്ടു. അത് കൊണ്ട് തന്നെ ആളപായമില്ല. ഇന്നലെ അർദ്ധരാത്രിയോടെയായിരിന്നു ബോട്ടുകൾക്ക് തീപിടിച്ചത്. മദ്യപസംഘം ബോട്ടിൽ നടത്തിയ പാർട്ടിക്കിടെയാണ് തീ പടർന്നതെന്നാണ് സംശയം. സാമൂഹ്യവിരുദ്ധർ തീയിട്ടതാണോ എന്ന് അന്വേഷിക്കണമെന്നും പോലീസിനോട് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു.