ലക്നൗ: ഉത്തർപ്രദേശിൽ ഹലാൽ സാക്ഷ്യപത്രമുള്ള വസ്തുക്കൾ നിരോധിച്ചു. സംസ്ഥാന വ്യാപകമായാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഹലാൽ മുദ്രയുള്ള ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, സൗന്ദര്യവസ്തുക്കൾ, തുടങ്ങിയവയെല്ലാം നിരോധിച്ചു.
ഗുണനിലവാരം സംബന്ധിച്ച് സംശമുണ്ടാക്കുന്നുവെന്ന കാരണത്താലാണ് നിരോധനം. ഹലാൽ വസ്തുക്കൾ നിർമിക്കുന്നതിനും സൂക്ഷിക്കുന്നതിനും വിതരണം ചെയ്യുന്നതിനും വിൽക്കുന്നതിനും നിരോധനമുണ്ട്. കയറ്റുമതിക്കുള്ളവയ്ക്ക് മാത്രം ഇളവ് നൽകിയിട്ടുണ്ട്.
നേരത്തെ ഉത്തർപ്രദേശിൽ റീട്ടെയിൽ ഉൽപന്നങ്ങൾക്ക് ഹലാൽ സാക്ഷ്യപത്രം നൽകിയതിന് ഒരു കമ്പനിക്കും മൂന്നുസംഘടനകൾക്കുമെതിരെ കേസെടുത്തിരുന്നു. ഒരു പ്രത്യേക വിഭാഗത്തിനായി ചില കമ്പനികൾ ഹലാൽ സാക്ഷ്യപത്രം നൽകുന്നുവെന്നായിരുന്നു ഉയർന്ന ആരോപണം.

