കേരളത്തിലെ മാവോയിസ്റ്റുകളുടെ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ സുരക്ഷ പരിശോധനകൾ കർശനമാക്കാനൊരുങ്ങി തമിഴ്നാട്

കേരളത്തിലെ മാവോയിസ്റ്റുകളുടെ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ സുരക്ഷ പരിശോധനകൾ കർശനമാക്കാനൊരുങ്ങി തമിഴ്നാട്. കോയമ്പത്തൂരിൽ ചേർന്ന ഉന്നതതല യോ​ഗത്തിലാണ് തീരുമാനം. 14 അതിർത്തി ചെക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കി. 160 പോലീസുകാരെ കൂടി ഇവിടങ്ങളിൽ വിന്യസിച്ചു. കേരളത്തിൽ നിന്ന് വരുന്ന വാഹനങ്ങൾ പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.കേരളത്തിലുണ്ടായ മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ പരിക്കേറ്റവർ തമിഴ്നാട്ടിലേക്ക് കടക്കാൻ സാധ്യത ഉള്ളതിനാൽ ജാഗ്രത ശക്തമാക്കുമെന്നും അറിയിപ്പിലുണ്ട്. ഏറ്റുമുട്ടലിൽ രണ്ട് പേര് രക്ഷപ്പെടുകയും അവർക്കായി കണ്ണൂർ പൊലീസ് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂർ അയ്യൻകുന്നിലെ വെടിവെപ്പിൽ നിന്ന് രക്ഷപ്പെട്ടവർക്കായുള്ള തിരച്ചിലും തുടരുന്നണ്ട്. ഞെട്ടിത്തോട് ഉൾവനത്തിലും കർണാടക അതിർത്തി വനമേഖലയിലുമാണ് വ്യാപക തെരച്ചിൽ.