കോഴിക്കോട്: ഹമാസ് വിരുദ്ധ സമ്മേളനം നടത്താൻ ബിജെപി. ഭീകരവിരുദ്ധ സമ്മേളനം എന്ന പേരിലായിരിക്കും പരിപാടി നടത്തുന്നത്. ഡിസംബർ രണ്ടിന് വൈകിട്ട് മുതലക്കുളത്താണ് പരിപാടി നടക്കുക. പരിപാടിയുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ നിർവ്വഹിക്കും. പരിപാടിയിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും മറ്റു സംസ്ഥാന നേതാക്കളും പങ്കെടുക്കും.
അതേസമയം, ക്രിസ്ത്യൻ സഭാ നേതാക്കളെ പരിപാടിയിലേക്ക് ക്ഷണിക്കാനാണ് തീരുമാനം. ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി കെ സജീവനാണ് ഇക്കാര്യം അറിയിച്ചത്. ഹമാസ്- ഇസ്രയേൽ യുദ്ധത്തിന് പിന്നാലെ പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഎം പരിപാടി നടത്തിയരുന്നു. കെപിസിസിയും പാലസ്തീൻ അനുകൂല റാലി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഹമാസ് വിരുദ്ധ സമ്മേളനവുമായി ബിജെപി രംഗത്തെത്തിയിരിക്കുന്നത്.

