ന്യൂഡൽഹി: ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗ് ഏകാധിപതിയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഷി ജിൻ പിംഗുമായി ബൈഡൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ ആണ് അദ്ദേഹം ഷി ജിൻ പിംഗ് ഏകാധിപതിയാണെന്ന് പറഞ്ഞത്. ഷി ജിൻ പിംഗ് ഏകാധിപതിയാണെന്ന മുൻ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നുണ്ടോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
നമ്മുടെ സർക്കാരുമായി തികച്ചും വിഭിന്നമാണ് ചൈനീസ് സർക്കാർ. കമ്മ്യൂണിസ്റ്റ് രാജ്യം ഭരിക്കുന്ന ആൾ എന്ന അർത്ഥത്തിൽ അദ്ദേഹം ഒരു ഏകാധിപതിയാണെന്ന് അദ്ദേഹം അറിയിച്ചു.
ചൈന ഉച്ചകോടിയുടെ ഭാഗമായിട്ടായിരുന്നു ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. തുറന്ന ചർച്ചയാണ് ഇരുവരും തമ്മിൽ നടന്നതെന്നാണ് യുഎസ് അധികൃതർ വ്യക്തമാക്കുന്നത്. തന്റെ കാഴ്ചപ്പാടുകളെ കുറിച്ചും ആശങ്കകളെ കുറിച്ചും ചൈനീസ് പ്രസിഡന്റ് വിശദമാക്കി. പ്രാദേശികവും ആഗോളപരവുമായ കാര്യങ്ങളും സംസാരിച്ചു. സാമ്പത്തിക പ്രശ്നങ്ങൾ, നിർമ്മിത ബുദ്ധി, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയായിരുന്നു മറ്റ് ചർച്ചാവിഷയങ്ങൾ.

