രാജസ്ഥാൻ തെരഞ്ഞെടുപ്പ്; കോൺഗ്രസ് വലിയ വിജയം നേടുമെന്ന് രാഹുൽ ഗാന്ധി

ജയ്പൂർ: രാജസ്ഥാൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വലിയ വിജയം നേടുമെന്ന് രാഹുൽ ഗാന്ധി. രാജസ്ഥാൻ കോൺഗ്രസ് തൂത്തുവാരുമെന്ന് അദ്ദേഹം പറഞ്ഞു. രാജസ്ഥാൻ തെരഞ്ഞെടുപ്പ് പാർട്ടി ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തേക്ക് രാഹുൽ ഗാന്ധി എത്തുന്നില്ല എന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. രാജസ്ഥാനിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നായിരുന്നു നേരത്തെ രാഹുൽ വ്യക്തമാക്കിയത്. അതേസമയം, നാൽപതിലേറെ മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർത്ഥികൾ വിമത ഭീഷണി നേരിടുന്നുണ്ട്.