ഐസ്‌ലാൻഡിൽ 14 മണിക്കൂറിനിടെ രേഖപ്പെടുത്തിയത് 800 ഭൂകമ്പങ്ങൾ

ന്യൂഡൽഹി: യൂറോപ്യൻ രാജ്യമായ ഐസ്‌ലാൻഡിൽ 14 മണിക്കൂറിനിടെ രേഖപ്പെടുത്തിയത് 800 ഭൂകമ്പങ്ങൾ. ഗ്രീൻലൻഡിന്റെ തെക്കേ അറ്റത്തെ റെയ്ക്ജാനസ് ഉപദ്വീപാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഗ്രീൻലൻഡിനും യൂറോപ്പിനും ഇടയ്ക്കാണ് ഐസ്‌ലൻഡ് സ്ഥിതി ചെയ്യുന്നത്.

തുടർച്ചയായ പ്രകമ്പനങ്ങൾ അഗ്‌നിപർവത സ്‌ഫോടനത്തിന് കാരണമാകുമെന്ന റിപ്പോർട്ടിനെ തുടർന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ആഢംബര ഹോട്ടലുകളും പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ ബ്ലൂ ലഗൂണും നേരത്തെ തന്നെ അടച്ചുപൂട്ടിയിരുന്നു.

ഐസ്ലൻഡ് തലസ്ഥാനമായ റെയ്ക്ജാവിക്കിൽ നിന്ന് 40 കിലോമീറ്റ് അകലെയായി രണ്ട് ഭൂചലനങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി തെക്കൻതീരത്തെ ഒട്ടുമിക്ക വീടുകളിലെയും ജനാലകളും വീട്ടുപകരണങ്ങളും ഇളകിവീണിട്ടുണ്ട്.