ഇ പോസ് സംവിധാനത്തിലെ തകരാർ; സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും തടസപ്പെട്ടു

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും തടസപ്പെട്ടു. ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ പോസ്) സംവിധാനത്തിലെ തകരാറിനെ തുടർന്നാണ് റേഷൻ വിതരണം തകരാറിലായത്.

രാവിലെ മുതൽ സംസ്ഥാനത്തു റേഷൻ വിതരണം നടക്കുന്നില്ല. അതേസമയം, കഴിഞ്ഞ ദിവസങ്ങളിലും ഇ പോസ് മെഷീൻ തകരാറിലായതിനെ തുടർന്ന് റേഷൻ വിതരണം മുടങ്ങിയിരുന്നു.

സാങ്കേതിക തകരാർ ഉടൻ പരിഹരിക്കുമെന്നാണ് ഭക്ഷ്യ മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കിയിട്ടുള്ളത്. നെറ്റ് വർക്ക് തകരാറാണ് ഇന്ന് മെഷീൻ തകരാറിലാകാൻ കാരണമെന്ന് അധികൃതർ അറിയിച്ചു. പന്ത്രണ്ട് മണിക്ക് കട അടയ്ക്കുന്നതുകൊണ്ടുതന്നെ നാലുമണിക്ക് ശേഷം മാത്രമെ റേഷൻ വിതരണം നടത്താൻ കഴിയുകയുള്ളുവെന്നും വ്യാപാരികൾ വ്യക്തമാക്കി.