ന്യൂഡൽഹി: എൽ കെ അദ്വാനിയുടെ 96-ാം ജന്മദിനത്തിൽ അദ്ദേഹത്തിന് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രത്തെ ശക്തിപ്പെടുത്തുന്നതിന് മഹത്തായ സംഭാവനകൾ നൽകിയ ശ്രീ ലാൽ കൃഷ്ണ അദ്വാനിജിക്ക് ദീർഘായുസും ആരോഗ്യവും നേരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് അദ്ദേഹം അദ്വാനിയ്ക്ക് ജന്മദിനാശംസകൾ നേർന്നത്. രാഷ്ട്രത്തെ കെട്ടിപ്പടുക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ 140 കോടി ഇന്ത്യക്കാരെ പ്രചോദിപ്പിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും എൽ കെ അദ്വാനിയ്ക്ക് ജന്മദിനാശംസകൾ നേർന്നു. അദ്ദേഹം എല്ലാ ബിജെപി പ്രവർത്തകർക്കും പ്രചോദനത്തിന്റെ ശാശ്വത ഉറവിടമാണെന്ന് അമിത് ഷാ അറിയിച്ചു. ബിജെപിയുടെ തുടക്കം മുതൽ അധികാരത്തിലെത്തുന്നത് വരെയുള്ള അദ്വാനിജിയുടെ അതുല്യമായ സംഭാവനയാണ് ഓരോ തൊഴിലാളികളുടെയും പ്രചോദനം. അദ്ദേഹത്തിന്റെ ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നുവെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

