തൃശൂർ: ജയിലിൽ സംഘർഷം. വിയ്യൂർ അതിസുരക്ഷാ ജയിലാണ് സംഘർഷം ഉണ്ടായത്. തടവുപുള്ളികൾ ജയിൽ ജീവനക്കാരെ ആക്രമിക്കുകയായിരുന്നു. തടവുപുള്ളികൾ ജയിൽ ജീവനക്കാരെ ആക്രമിച്ചത് ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ നേതൃത്വത്തിലാണ്.
സംഘർഷത്തിൽ മൂന്ന് ജയിൽ ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു പ്രതിക്കും പരിക്കേറ്റു. ആദ്യം പ്രശ്നം തുടങ്ങിയത് തിരുവനന്തപുരം ജയിലിൽ നിന്നും അച്ചടക്ക നടപടിയെ തുടർന്ന് വിയ്യൂർ ജയിലിലേക്ക് മാറ്റിയ കാട്ടുണ്ണി, അരുൺ എന്നീ രണ്ട് കൊലക്കേസ് പ്രതികളാണ്.
ഓഫീസിലേക്ക് പരാതിയുമായി പോയ അവർ ഇവിടെ വെച്ച് ചായ കൊണ്ടുവന്ന ഗ്ലാസ് കൊണ്ട് കൈമുറിക്കാൻ ശ്രമിച്ചു. ഈ സമയത്ത് കൊടി സുനിയുടെ നേതൃത്വത്തിലുളള സംഘം ഗാർഡ് ഓഫീസറുടെ മുറിയും തകർത്തു. മുറിയിലുണ്ടായിരുന്ന ഫർണീച്ചറുകളും ഇവർ തകർത്തു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

