പലസ്തീൻ ഐക്യദാർഢ്യ റാലി; ആര്യാടൻ ഷൗക്കത്തിന് വിലക്കേർപ്പെടുത്തി കെപിസിസി

മലപ്പുറം: ആര്യാടൻ ഷൗക്കത്തിന് വിലക്കേർപ്പെടുത്തി കെപിസിസി. അച്ചടക്കസമിതി തീരുമാനമെടുക്കും വരെ പാർട്ടി പരിപാടികളിൽ പങ്കെടുക്കരുതെന്നാണ് നിർദ്ദേശം. വിലക്ക് ലംഘിച്ച് പലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചത് അച്ചടക്കലംഘനം തന്നെ എന്ന് വ്യക്തമാക്കി കെപിസിസി ഷൗക്കത്തിന് നോട്ടീസ് നൽകുകയും ചെയ്തു.

ഈ കത്തിന് ആര്യാടൻ ഷൗക്കത്ത് മറുപടി നൽകിയ ശേഷമായിരിക്കും അച്ചടക്ക സമിതി യോഗം ചേരുക. അതേസമയം, പാർട്ടി നിർദ്ദേശം അനുസരിക്കുമെന്നാണ് ആര്യാടൻ ഷൗക്കത്ത് വ്യക്തമാക്കിയത്.

വിലക്ക് ലംഘിച്ച് പരിപാടി നടത്തിയാൽ വിഭാഗീയ പ്രവർത്തനമായി കാണുമെന്ന് മുന്നറിയിപ്പ് നൽകി ആര്യാടൻ ഷൗക്കത്തിന് കെപിസിസി നേരത്തെ നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ഈ കത്തിന് ഷൗക്കത്ത് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കെപിസിസി അറിയിച്ചിരുന്നു.